കേരള രാഷ്ട്രീയത്തിന്റെ ദിശാ സൂചികയാകുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ. ചുങ്കത്തറ മാർത്തോമ്മ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകൾ എട്ടരയോടെ പുറത്തുവരും. ......
കൊച്ചി : ക്രിസ്ത്യൻ മത വിശ്വാസികളിൽ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചു പോരുന്ന സെൻറ് തോമസ് ദിനമായ ജൂലൈ മൂന്നിലെ പൊതു അവധി പുനസ്ഥാപിക്കണമെന്ന് അൽമായ ശബ്ദം നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.1956 മുതൽ 1996 വരെ ജൂലൈ മൂന്ന് കേരളത്തിൽ പൊതു അവധിയായിരുന്നു. 1996 ലാണ് സർക്കാർ ഈ അവധി പിൻവലിച്ചത്. ......
വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണം. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്താനോ അരിച്ചുകളയാനോ അല്ല, മറിച്ച് എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചു. ......
ദോഹ: ഖത്തറിലെ വായുവിലും ജലാശയങ്ങളിലുമുള്ള റേഡിയേഷന് അളവിൽ
ആശങ്കപെടാനില്ലെന്ന്
അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ദേശീയ റേഡിയേഷന് മോണിറ്ററിംഗ് ആന്‍ഡ് ഏര്‍ലി വാണിംഗ് നെറ്റ്വര്‍ക്ക് വഴി രാജ്യത്തെ കര, സമുദ്ര സ്റ്റേഷനുകള്‍ റേഡിയേഷന് അളവ് നിരീക്ഷിക്കുകയും റേഡിയേഷന് അളവില്‍ അസാധാരണമായ വര്‍ദ്ധനവ് ഉണ്ടായാല്‍ മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യും. ......
കൊച്ചി: "വ്യവസായങ്ങൾക്ക് ആവശ്യമുള്ള അറിവുകൾ ഉത്പാദിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ഇനി സൃഷ്ടിക്കേണ്ടത് നന്മയും മനുഷ്യത്വവും സാമൂഹ്യസേവനതല്പരരുമായ ആളുകളെ കൂടിയാണ്," കേരള ഗവർണറും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ചാൻസലറുമായ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ......
ദോഹ: വാണിജ്യ ബന്ധം ശക്തി പെടുത്തുന്നതിന്റെ ഭാഗമായിഇന്ത്യയിൽ നിന്നും ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ
IGTD EXIM ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി സംഘത്തിന് സ്വീകരണം നൽകി.
അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും ഇന്ത്യൻ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള IGTDയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിരുന്നു
ദോഹയിലെ ഇന്ത്യൻ എംബസിയുമായി ഏകോപിച്ചു കൊണ്ട്
ജൂൺ 16 മുതൽ 19 വരെ
നടന്ന
സന്ദർശനം. സുഗന്ധദ്രവ്യങ്ങൾ, ധാന്യങ്ങൾ, എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങൾ, ഫ്രോസൺ ഫുഡ്, കോൺഫെക്റ്റ് ഒണറി എന്നിവയുൾപ്പെടെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന 11 കമ്പനികളിൽ നിന്നുള്ള പ്രതിനിധികളാണ് ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടിരുന്നത്. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കെറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കെറ്റിൽ "BUY & GET CASH & CAR" മെഗാ പ്രൊമോഷന്റെ അവസാന ഘട്ട വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ സുതാര്യമായ ലക്കി ഡ്രോ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.ബമ്പർ സമ്മാനമായ പുതിയ മോഡൽ ജെറ്റൂർ T2 കാർ വിജയിയെയും 5000 ഖത്തർ റിയാൽ ക്യാഷ് പ്രൈസിനായുള്ള 10 ഭാഗ്യശാലികളെയും ആണ് തിരഞ്ഞെടുത്തത്. മൂന്നു മാസക്കാലമായി നീണ്ടുനിന്ന ഈ മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് മൊത്തം QAR 200,000 കാഷ് പ്രൈസും ബമ്പർ സമ്മാനമായി ജെടൂർ കാറും നേടാനുള്ള അവസരം ഗ്രാൻഡ് മാള്‍ ഒരുക്കിയിരുന്നു. ......
ദോഹ: ദോഹയുടെ ഹൃദയധമനിയായിഅറിയപ്പെടുന്ന പഴയ ദോഹ തുറമുഖംപുതുമയോടെ ഔദ്യോഗികമായി തുറന്നു. ഹോട്ടലിനും വാട്ടർഫ്രണ്ട് അപ്പാർട്ടുമെന്റുകൾക്കും അടുത്തുള്ള മിന പൂളിലാണ് പുതിയ കടൽത്തീര തുറമുഖം.
സന്ദർശകർക്കും
യോട്ട് ഉടമകൾക്കും, അതിഥികൾക്കും, കഫേ പോലുള്ള വിവിധ ഘടകങ്ങൾ ഉൾപ്പെടെ ഞങ്ങളുടെ പങ്കാളികൾക്കും ആഡംബരത്തിനും വിനോദത്തിനുമുള്ള
അസാധാരണമായ അനുഭവം പ്രധാനംചെയ്യുമെന്ന് പഴയ ദോഹ തുറമുഖത്തിന്റെ സിഇഒ എഞ്ചിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.പ്രാദേശികവും അന്തർദേശീയവുമായ സമൂഹങ്ങളെയും സമുദ്ര ടൂറിസത്തിന്റെ ആവശ്യകതയെയും ബന്ധിപ്പിക്കുന്ന ഓൾഡ് ടൗൺ ദോഹയുടെ വിശാലമായ ദൗത്യവുമായി ഈ ഉദ്ഘാടനം അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ......
മനുഷ്യൻ ഏറ്റവും ഭയത്തോടെ കാണുന്ന ഒരു രോഗമാണ് കാൻസർ. പല കാൻസറുകളും നമ്മുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായും ഭക്ഷണം.......